മിനിസ്റ്റർ ഓഫ് ഇന്റീരിയർ അവാർഡുകളിൽ മികച്ച നേട്ടവുമായി ദുബായ് പോലീസ്. വിവിധ വിഭാഗങ്ങളിലായി 34 പുരസ്കാരങ്ങളാണ് ദുബൈ പൊലീസ് നേടിയത്. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) അൽ ബഷറിൽ പ്രവർത്തിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിനാണ് (ഐ.ടി.എസ്) ബിഗ് സീ ആർകിടെക്ചർ അവാർഡ് ലഭിച്ചത്. വാസ്തുവിദ്യയിലും ഇന്റീരിയർ ഡിസൈനിലും മികച്ച് നിൽക്കുന്ന കെട്ടിടങ്ങളെയാണ് അവാർഡിനായി പരിഗണിച്ചിരുന്നത്.
വിദ്യാഭ്യാസം, കായികം, വിനോദം, പാർപ്പിട കെട്ടിടങ്ങൾ എന്നിവക്കുപുറമേ, അടിസ്ഥാന സൗകര്യ പദ്ധതികൾ, ഗതാഗത സ്റ്റേഷനുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയെയും വിവിധ വിഭാഗങ്ങളിലായി അവാർഡിൽ ഉൾപ്പെടുത്തിയിരുന്നു. 7000 ചതുരശ്ര വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഐടിഎസിനെ ലോകത്തെ ഏറ്റവും വലിയ കൺട്രോൾ സെന്ററുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. റോഡ് ശൃംഖലകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ദ്രുതഗതിയിൽ പ്രതികരിക്കാനും കഴിയുന്ന വിധത്തിലാണ് ഇന്റലിജൻസ് ട്രാഫിക് സംവിധാനമാണ് ഐടിഎസിലുള്ളത്.
ഈ നേട്ടം കൈവരിക്കാൻ പിന്തുണച്ച യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നന്ദി പറഞ്ഞു. പൊലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും അതിനാൽ മുഴുവൻ ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.