ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതിനേത്തുടർന്ന് നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 180ഓളം വാഹനങ്ങൾ കണ്ടുകെട്ടിയതായാണ് ദുബായ് പൊലീസ് അറിയിച്ചത്.
ജനവാസ മേഖലയിൽ വലിയ രീതിയിൽ വാഹനമുപയോഗിച്ച് ശബ്ദമുണ്ടാക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്തതിനാണ് നടപടി സ്വീകരിച്ചത്. നാദ് അൽ-ഷാബ, മൈദാൻ സ്ട്രീറ്റ് എന്നിവയുൾപ്പെടെ ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനായി നിയമലംഘകർ 50,000 ദിർഹം പിഴ അടക്കണമെന്നും അധികൃതർ പറഞ്ഞു.
സാഹസികമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനാണ് കൂടുതൽ പേരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടത്തുമെന്നും ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മെഹർ അൽ മസ്റൂയി പറഞ്ഞു.