നിയമലംഘനം നടത്തിയ 11 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ബോഡിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക തുടങ്ങിയവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൽ നടത്തിയതിനാണ് ദുബായ് പൊലീസ് നടപടി സ്വീകരിച്ചത്.
2023-ലെ ഡിക്രി നമ്പർ 30 പ്രകാരം കണ്ടുകെട്ടിയ വാഹനങ്ങൾക്ക് 50,000 ദിർഹം പിഴ ചുമത്തി. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തൽ, റോഡ് തടസങ്ങളും ക്രമക്കേടുകളും ഉണ്ടാക്കുക തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ദുബായ് പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ എന്ന ഫീച്ചർ വഴിയോ 901 എന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.