ഫ്രീലാൻസ് ഗാർഡനർമാർ, കർഷകർ, ലാൻഡ്‌സ്‌കേപ്പർമാർ എന്നിവരെ വീടുകളിൽ നിയമിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച് താമസക്കാരെ ഓർമ്മിപ്പിച്ച് ദുബായ് പോലീസ്.
ലൈസൻസുള്ള തോട്ടക്കാരെ മാത്രം നിയമിക്കണമെന്ന് ദുബായ് പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു. വീടിന്റെ താക്കോലുകൾ കുടുംബാംഗങ്ങൾതന്നെ സുരക്ഷിതമായി സൂക്ഷിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി തന്നെ സൂക്ഷിക്കണമെന്നും വീടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് പ്രധാനമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
بخطوات بسيطة يمكنكم الحفاظ على سلامتكم وأمنكم عند الاستعانة بمزارعي أو منسقي الحدائق.#أمنكم_سعادتنا pic.twitter.com/nxQoz9HCKh
— Dubai Policeشرطة دبي (@DubaiPoliceHQ) September 29, 2023