ഡിസംബർ 31 ന് വൈകുന്നേരം 6 മണി മുതൽ ജനുവരി 1 ന് രാവിലെ 6 മണി വരെ ആകെ 14,148 ഫോൺ കോളുകൾ ലഭിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചു. കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എമർജൻസി ഹോട്ട്‌ലൈനിലേക്കും (999) അടിയന്തരമല്ലാത്ത കേസുകൾക്കായി കോൾ സെന്ററിലേക്കും (901) കോളുകൾ എത്തി.
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് (999) 13,078 കോളുകളും 901 എന്ന നമ്പറിലേക്ക് 1,070 കോളുകളും എത്തിയതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷനിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ മുഹൈരി വിശദീകരിച്ചു.
കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (999), കോൾ സെന്റർ (901) എന്നിവിടങ്ങളിലെ ജീവനക്കാരുടെ പ്രവർത്തനത്തെ അൽ മുഹൈരി അഭിനന്ദിച്ചു. വിളിക്കുന്നവരുടെ എല്ലാ അന്വേഷണങ്ങൾക്കും ഉടനടി പ്രൊഫഷണലായി ജീവനക്കാർ മറുപടി നൽകി. (999) എന്ന നമ്പരിലേക്കുള്ള കോളുകൾ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ചെയ്യാവൂ എന്നും (901) എന്ന നമ്പറിലേക്ക് വിളിക്കുന്നത് അടിയന്തര സാഹചര്യങ്ങൾക്കും ദുബായ് പോലീസ് നൽകുന്ന സേവനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും മാത്രമാണെന്നും അൽ മുഹൈരി പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.