‘റിയൽ സൂപ്പർ ഹീറോ’, തീ പിടിത്തമുണ്ടായ വീട്ടിൽ നിന്ന് 24 പേരെ ഒറ്റയ്ക്ക് രക്ഷിച്ച സിവിൽ ഡിഫസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ദുബായ് പോലീസ് 

Date:

Share post:

ദുബായിലെ തീ പിടിത്തമുണ്ടായ വീട്ടിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള 24 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറലിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് കോർപറൽ ഗദീർ ഹമൂദ് അൽ കഅബിയ്ക്ക് ആദരം. ധീരമായ പ്രവർത്തനം നടത്തിയ ഈ ഉദ്യോഗസ്ഥനെ ദുബായ് പൊലീസ് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. വീടിന്‍റെ പൂമുഖം, രണ്ട് കാറുകൾ, ടെന്‍റ് എന്നിവയ്ക്കാണ് അഗ്നിബാധയുണ്ടായത്.

യാദൃച്ഛികമായാണ് കഅബി വീടിന് തീപ്പിടിച്ചത് കണ്ടത്. ഉയർന്ന താപനില കാരണം തീ അതിവേഗം പടർന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് അദ്ദേഹം ശ്രദ്ധിച്ചുവെങ്കിലും താമസക്കാരിൽ നിന്ന് യാതൊരു അനക്കമോ പ്രതികരണമോ ഉണ്ടായിരുന്നില്ല. പ്രധാന ഗേറ്റ് അടച്ചിരിക്കുന്നതായും കഅബി കണ്ടെത്തി. അതുകൊണ്ട് തന്നെ ഓപ്പറേഷൻ റൂമിൽ റിപോർട്ട് ചെയ്യാൻ നിൽക്കാതെ തീയും പുകയും അവഗണിച്ച് അകത്തേക്ക് കുതിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അദ്ദേഹം ഉടൻ നടപടിയെടുക്കുകയും തീയിൽ നിന്നും പുകയിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്തു.

അതേസമയം പരുക്കേറ്റ വ്യക്തികളിൽ ഒരാൾക്ക് സിവിൽ ഡിഫൻസ് ടീമുകൾ എത്തുന്നതുവരെ അദ്ദേഹം പ്രഥമ ശുശ്രൂഷയും നൽകിയിരുന്നു. എന്നാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അംഗം എന്ന നിലയിലുള്ള ഈ പ്രവർത്തനം ജോലിയുടെ ഭാഗമാണെന്നാണ് കഅബി പറഞ്ഞത്. അംഗീകാരം നൽകിയതിന് ദുബായ് പൊലീസിനോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ സദാ സജ്ജരായിരിക്കാൻ സിവിൽ ഡിഫൻസ് തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...