അയൽ രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഭിക്ഷാടനം; ദുബായിൽ യാചക സംഘം പിടിയിൽ

Date:

Share post:

അയൽ രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യാചക സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ അയൽരാജ്യക്കാരാണെന്ന് അവകാശപ്പെട്ട് ജനങ്ങളിൽ നിന്ന് സഹതാപം നേടിയായിരുന്നു ഭിക്ഷാടനം നടത്തിവന്നത്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും ഉപയോ​ഗിച്ചായിരുന്നു സംഘം പ്രധാനമായും പ്രവർത്തിച്ചുവന്നിരുന്നതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

പ്രതികൾക്ക് അയൽരാജ്യത്തെ നമ്പർ പ്ലേറ്റുകൾ എങ്ങനെയാണ് ലഭിച്ചതെന്ന് വ്യക്തമല്ല. പൊലീസ് പുറത്തുവിട്ട ഫോട്ടോയിൽ അഞ്ച് പ്രതികളും അവരിൽ നിന്ന് പിടികൂടിയ മൂന്ന് വാഹനങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നതിനും നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതിനും യാചകർ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് പൊതുജനം ബോധവാന്മാരാകണമെന്ന് അധികൃതർ അറിയിച്ചു.

ഭിക്ഷാടകർ പ്രധാനമായും പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കടകൾ, റോഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഭിക്ഷാടകരെ കണ്ടാൽ ഉടൻ 901 എന്ന നമ്പറിലോ പൊലീസ് ആപ്പിലോ വിവരം നൽകണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...