ദുബായ് മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കുകൾ, തടാകങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എത്തിയത് റെക്കോർഡ് സന്ദർശകർ. 15 ദശലക്ഷത്തിലധികം സന്ദർശകർ എത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ലെ ഇതേ കാലയളവിൽ ഏകദേശം 10 ദശലക്ഷം സന്ദർശകരാണ് എത്തിയിരിന്നത്. 2023 ആയപ്പോഴേക്കും 50 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
തടാകങ്ങളിലേക്കും പാർക്കുകളിലേക്കും എത്തിയത് 10 ദശലക്ഷം സന്ദർശകരാണ്, നഗരത്തിലെ ഏറ്റവും വലിയ അഞ്ച് പാർക്കുകളിലേക്ക് ഏകദേശം 3 ദശലക്ഷത്തോളം പേരെത്തി (അൽ മംസാർ ബീച്ച് പാർക്കിൽ 951,000 സന്ദർശകർ; മുഷ്‌രിഫ് പാർക്കിൽ 701,000 സന്ദർശകർ; 658,000 സന്ദർശകർ ക്രീക്ക് പാർക്കിൽ; സബീൽ പാർക്കിൽ 430,000 സന്ദർശകരും സഫ പാർക്കിൽ 153,000 സന്ദർശകരും).
കൂടാതെ, 884,000-ത്തിലധികം ആളുകൾ ദുബായ് ഫ്രെയിം സന്ദർശിച്ചു. 710,000-ത്തിലധികം ആളുകൾ ഖുറാനിക് പാർക്ക് സന്ദർശിച്ചു, ഏകദേശം 427,000 ആളുകൾ ദുബായ് സഫാരി പാർക്ക് സന്ദർശിച്ചു, 73,000-ത്തോളം ആളുകൾ ചിൽഡ്രൻസ് സിറ്റി സന്ദർശിച്ചു. വിവിധ ഗതാഗത മാർഗ്ഗങ്ങളിലൂടെ സുഗമമായി യാത്രചെയ്യാം എന്നതും സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണമായി അധികൃതർ വിലയിരുത്തുന്നു.