ദുബായിൽ പുതിയ സാലിക്ക് ടോൾ ഗേറ്റ് ഉയർന്നു. ദുബായിലെ പത്താമത്തെ സാലിക് ഗേറ്റ് അൽ സഫ സൗത്തിൽ സ്ഥാപിച്ചെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് സായിദ് റോഡിൻ്റെ ഇരുവശങ്ങളിലുമായാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നവംബറിൽ പുതിയ ഗേറ്റ് പ്രവർത്തനക്ഷമമാകുമെന്ന് ദുബായിലെ എക്സ്ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് വ്യക്തമാക്കി.
എമിറേറ്റിലെ 9-മത്തെ ടോൾ ഗേറ്റ് അൽ ഖൈൽ റോഡിനോട് ചേർന്നുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് സ്ഥിതി ചെയ്യുന്നത്.