ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1,2 എന്നിവിടങ്ങളിലിൽ കുട്ടികക്കായി പ്രത്യേക പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകൾ ജൂൺ 27 ന് തുറന്നു.
പാസ്പോർട് സ്റ്റാമ്പിങ് പ്രക്രിയ സ്വയം അനുഭവിക്കുവാൻ അനുവദിക്കുന്നതിലൂടെ കുട്ടികളിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുക,സ്വയം പര്യാപതർ ആക്കുക എന്നതുമാണ് പ്രത്യേക കൗണ്ടെർ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഈദ് അൽ ഫിത്തറിൽ ടെർമിനൽ 3 ൽ പ്രത്യേക കൌണ്ടറുകൾ കുട്ടികൾക്കായി തുറന്നിരുന്നു . ഇത് വിജയകരമായ പശ്ചാത്തലത്തിൽ ആണ് മറ്റു ടെർമിനലുകളിൽ കൂടി കുട്ടികൾക്കായി കൗണ്ടറുകൾ തുറന്നത് .
ദുബായിലെ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫ്ഫയെര്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർരി പാസ്പോർട് നിയന്ത്രണ മേഖലയിലെ പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽ കാണുന്നതിനായി പരിശോധന നടത്തി.