ഏപ്രിൽ 16 ചൊവ്വാഴ്‌ച യുഎഇയിൽ പെയ്തിറങ്ങിയത് റെക്കോർഡ് മഴയാണ്. മഴ ദുബായ് മെട്രോ സർവീസുകളെ സാരമായി ബാധിച്ചു. സർവീസുകൾ ഏറെക്കുറെ സ്തംഭിച്ചു, പല സ്റ്റേഷനുകളിലായി 200 ഓളം യാത്രക്കാർ കുടുങ്ങുകയും ചെയ്തിരുന്നു.
ദുബായിലെ എല്ലാ മെട്രോ, റോഡ് ഉപയോക്താക്കൾക്കും സുഗമമായ യാത്ര ഉറപ്പാക്കാൻ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ദുബായ് മെട്രോ ഏപ്രിൽ 17 ബുധനാഴ്ച റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. ഈ അറ്റകുറ്റപ്പണികൾ മെട്രോ സമയത്തെയും സ്റ്റേഷനുകളെയും ബാധിക്കും.
കൂടാതെ, ഗ്രീൻ, റെഡ് ലൈനുകളിലുള്ള പ്രത്യേക സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്നതിന് ആർടിഎ സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ നൽകും.