10.5 കോടി സന്ദർശകരുമായി റെക്കോർഡിട്ട് ദുബായ് മാൾ

Date:

Share post:

വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി ദുബായ് മാൾ. 2023ൽ 10.5 കോടി സന്ദർശകരുമായി റെക്കോർഡിട്ടിരിക്കുകയാണ് ദുബായ് മാൾ. മുൻ വർഷത്തെ 8.8 കോടി സന്ദർശകരെക്കാൾ 19 ശതമാനം വർധനയാണ് 2023ൽ രേഖപ്പെടുത്തിയത്. 2023 ലെ റെക്കോർഡ് കണക്കുകൾക്ക് പിന്നാലെ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി ​ദുബായ് മാൾ മാറിയെന്ന് മാൾ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2കോടി ആളുകൾ മാൾ സന്ദർശിച്ചു. 2024 മറ്റൊരു റെക്കോർഡ് വർഷമായി മാറുമെന്നും മാൾ അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ മാളിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 13 ലക്ഷമാണ്.

ആയിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നുള്ള നല്ല ഫീഡ്‌ബാക്ക് പ്രതിഫലിപ്പിക്കുന്ന മാളിൻ്റെ ഉപഭോക്തൃ സംതൃപ്തി ശരാശരി 4.6 ആണ്. 2008-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദുബായ് മാൾ 12ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളാണ് 1,200-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഇതിന് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...