ഓരോ പ്രവാസിയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങൾ ജോലി സ്ഥലങ്ങളിലും മറ്റുമായി നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളുടെ എംബസികളും ഉണ്ടാവും. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.
അത്തരത്തിൽ ദുബായിലെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇന്ത്യൻ കോൺസുലേറ്റുണ്ട്. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ‘ഓപ്പൺ ഹൗസ്’ ഫോറം പുനരാരംഭിക്കുകയാണ്. മെയ് നാല് ശനിയാഴ്‌ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പരാതികൾക്ക് ഇവിടെ പരിഹരിക്കപ്പെടും.
ഇന്ത്യൻ കോൺസൽ ജനറലും കോൺസുലേറ്റ് ഉദ്യോഗസ്ഥരും വേണ്ടവിധത്തിൽ പ്രവാസികളുടെ പരാതികളിൽ പരിഹാരം കണ്ടെത്തുമെന്ന ഉറപ്പാണ് മിഷൻ നൽകുന്നത്. ഇവന്റിന് രജിസ്ട്രേഷനൊന്നും തന്നെ ആവശ്യമായി വരുന്നില്ല. അത് മാത്രമല്ല, കോൺസുലേറ്റിൻ്റെ ഓഡിറ്റോറിയത്തിൽ നേരിട്ട് വാക്ക്-ഇൻ വഴി ആക്സസ് ചെയ്യാനുള്ള സൗകര്യവും ഇവിടെ സജ്ജമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇന്ത്യൻ എംബസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രവാസികൾ.