ഇന്നോവേഷൻ ഹബ്ബാകാൻ ദുബായ്; ഫ്യൂച്ചർ സൊല്യൂഷൻസ് രണ്ടാം ഘട്ടത്തിന് അനുമതി

Date:

Share post:

നൂതന പ്രവർത്തനങ്ങൾക്കായുള്ള ആദ്യ മാതൃകാ സംരംഭമായ ദുബായ് ഫ്യൂച്ചർ സൊല്യൂഷൻസിൻ്റെ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക് അനുമതി. ദുബായ് കിരീടാവകാശിയും ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ (DFF) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്.

നൂതന മാതൃകകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന് മുമ്പിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.

ലോകത്തെമ്പാടും ഫ്യൂച്ചർ സൊല്യൂഷൻസിൻ്റെ നവീന ആശയക്കാരേയും ഡിസൈനർമാരെയും പിന്തുണയ്ക്കുന്നതിനും മികച്ച പ്രതിഭകളെയും സർഗ്ഗാത്മക ചിന്തകരെയും പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു സമഗ്ര പ്ലാറ്റ്‌ഫോമായി സംരംഭം പ്രവർത്തിച്ച് വരുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.

പദ്ധതിയുടെ വിപുലീകരണാർത്ഥം ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനും ദമാക് ദമാക് ഫൗണ്ടേഷനും തമ്മിൽ കരാർ ഒപ്പിട്ടു. നൂതന ആയങ്ങളേയും സാങ്കേതിക വിദ്യകളെയും പിന്തുണക്കുന്നതിനായി 10 കോടി ദിർഹം നിക്ഷേപിച്ച സ്ഥാപനമാണ് ദമാക് ഫൗണ്ടേഷൻ.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആഗോള തലത്തിൽ 700ലധികം സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ സമർപ്പിച്ച 10,000ത്തിധികം നൂതന പദ്ധതികൾ പ്രദർശിപ്പിക്കാൻ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. ദുബായിയെ ആഗോള ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചുവടുവയ്പപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...