ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിടുന്നത് നീട്ടി

Date:

Share post:

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ ഒക്ടോബർ 1 വരെ
അടച്ചിരിക്കും.

നവീകരണത്തിനും യാത്രക്കാരുടെ അനുഭവം മികച്ചതാക്കുന്നതിനുമായാണ് കൗണ്ടറുകൾ അടച്ചിടുന്നതെന്ന് എയർലൈൻ അറിയിച്ചു. ചില ചെക്ക്-ഇൻ കൗണ്ടറുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് കഴിഞ്ഞ മാസം അധികൃതർ അറിയിച്ചിരുന്നു. ഫസ്റ്റ് ക്ലാസിൽ യാത്രചെയ്യുന്ന യാത്രക്കാർക്ക് പ്രീമിയം ചെക്ക്-ഇൻ കൗണ്ടറുകൾ ഉപയോഗിക്കാം.

“ടെർമിനൽ 3-ലെ നിങ്ങളുടെ അനുഭവം ഞങ്ങൾ കൂടുതൽ മികച്ചതാക്കുന്നു. ഞങ്ങളുടെ ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ 2023 ഒക്ടോബർ 1 വരെ അടച്ചിരിക്കും, എമിറേറ്റ്സ് സ്കൈവാർഡ്സ് ഗോൾഡ് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന അംഗങ്ങളോട് ഏരിയ 6 ലെ പ്രീമിയം ചെക്ക്-ഇൻ കൗണ്ടറുകളിലേക്ക് പോകാൻ അഭ്യർത്ഥിക്കുന്നു, ”എമിറേറ്റ്സ് അതിന്റെ വെബ്സൈറ്റിൽ പ്രസ്താവനയായി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...