ദുബായിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറികൾ അടുത്ത വർഷം തന്നെ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അധികൃതർ അറിയിച്ചു. റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിനും ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കുമായി ലാൻഡിംഗ് സ്പോട്ടുകൾ നിയോഗിക്കുന്നതിനുമായി എമിറേറ്റിലുടനീളമുള്ള വ്യോമമേഖല സജീവമായി ചാർട്ട് ചെയ്തുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
“സിവിൽ ഏവിയേഷനോടൊപ്പം മുനിസിപ്പാലിറ്റിയും പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണിതെന്ന്,” ഡിഎമ്മിലെ കോർപ്പറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ വെസം ലൂട്ട പറഞ്ഞു. ” വ്യോമാതിർത്തിയുടെ 3D സോണിംഗ് നടത്തുകയും എയർവേകൾ നിർമ്മിക്കുകയും ചെയ്യുന്നു. പല വശങ്ങളിലും ഡ്രോണുകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന്” അദ്ദേഹം വ്യക്തമാക്കി.
ദുബായ് ഹൊറൈസൺ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റ് ദുബായ് ഡിജിറ്റൽ ട്വിൻ സംരംഭത്തിന്റെ രണ്ടാം ഘട്ടമാണ്, അത് ദുബായുടെ കൃത്യമായ ഡിജിറ്റൽ പകർപ്പ് സൃഷ്ടിക്കും, അതിന്റെ എല്ലാ ആസ്തികളും ലാൻഡ്‌മാർക്കുകളും സൗകര്യങ്ങളും 2D, 3D മാപ്പുകളിൽ പൂർത്തിയാക്കും.
ഗ്രൗണ്ട് പ്ലാനിംഗ്, 3ഡി മോഡലിംഗ്, ഡിജിറ്റൽ ട്വിൻ എന്നിവയെ അടിസ്ഥാനമാക്കി എവിടെ പറക്കണം, എവിടേക്ക് പറക്കരുത് എന്നിങ്ങനെയുള്ള സോണുകൾ പോലെയാണ് ഞങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ മൈത അൽ നുഐമി പറഞ്ഞു. “മാപ്പിംഗ് പൂർത്തിയാകുമ്പോൾ, മറ്റ് സർക്കാർ ഏജൻസികൾക്ക് പാഴ്സലുകൾ, മരുന്നുകൾ, ഭക്ഷണം എന്നിവയുടെ ഡ്രോൺ ഡെലിവറി ചെയ്യാൻ ഈ സേവനം ഉപയോഗിക്കാൻ കഴിയുമെന്നും ” മൈത അൽ നുഐമി വ്യക്തമാക്കി.