കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പിടിച്ചെടുത്തത് 870 കോടി ദിർഹം വിലമതിക്കുന്ന വ്യാജ വസ്തുക്കൾ.
ഐപി ലംഘനങ്ങളുടെയും വ്യാജ ഉൽപ്പന്നങ്ങളുടെ പേരിൽ 1,297 കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുകളിൽ 1,339 പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.