സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യയിലൂടെ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നേടിയ ലാഭം ഇതാണ്

Date:

Share post:

സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യയിലൂടെ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) 2023ൽ ലാഭിച്ചത് 243 ദശലക്ഷം ഗാലൻ വെള്ളവും 9.66 ദശലക്ഷം ദിർഹവും. ദുബായ് യൂട്ടിലിറ്റി കമ്പനി ജലഗതാഗത ഭൂഗർഭ പൈപ്പ് ലൈനുകളിലെ ചോർച്ച കണ്ടെത്തുന്നതിൽ നൂതന സാങ്കേതികവിദ്യയായ സ്‌മാർട്ട് ബോൾ സംവിധാനം ആണ് ഉപയോ​ഗിച്ചത്.

പരമ്പരാഗത രീതികൾ ഉപയോഗിച്ച് സാധാരണയായി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള ചോർച്ച സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യയിലൂടെ ഏറ്റവും വേ​ഗത്തിൽ കണ്ടെത്താൻ സാധിച്ചു. 2021 ഏപ്രിലിൽ സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യ നടപ്പിലാക്കിയതുമുതൽ 2023 അവസാനം വരെ ദുബായിലെ ജലവിതരണ ശൃംഖലയിൽ 81 ചോർച്ചകൾ കണ്ടെത്തി.

ഭാവിയെ മുൻകൂട്ടികണ്ട് ഏറ്റവും പുതിയ ടൂളുകൾ, മികച്ച ശാസ്ത്രീയ ആസൂത്രണം, തടസ്സമില്ലാത്തതും വേഗതയേറിയതും ഫലപ്രദവുമായ സ്മാർട്ട് ഗ്രിഡ് പ്രവർത്തനം എന്നിവയെയാണ് ദേവ ആശ്രയിക്കുന്നതെന്ന് ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ (എസ്‌സി‌എ‌ഡി‌എ) സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പനി ദുബായിലെ ജല ശൃംഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...