ശമ്പള കുടിശികയുമായി ബന്ധപ്പെട്ട് ചരിത്രവിധി പ്രഖ്യാപിച്ച് ദുബായ് കോടതി. ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാമെന്ന് ദുബായ് കോടതി സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി. പരിച്ചുവിട്ടതിന് ശേഷം തനിക്ക് ശമ്പള കുടിശിക ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ജീവനക്കാരി കോടതിയെ സമീപിച്ചതോടെയാണ് ചരിത്രവിധിയുണ്ടായത്.
ദിർഹത്തിലും ഇക്കോവാട്ട് ടോക്കൺസ് എന്ന ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകുമെന്ന് ജീവനക്കാരിയുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കാനാണ് കോടതി നിർദേശിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ കോടതി ഉത്തരവിടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക, നിയമരംഗത്ത് നിർണായക മാറ്റത്തിന് കോടതി ഉത്തരവ് കാരണമാകുമെന്ന് സാമ്പത്തിക, നിയമ വിദഗ്‌ധർ വ്യക്തമാക്കി.