2023-25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. സ്വകാര്യ ട്വിറ്റർ ഹാൻഡിലിലൂടെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബജറ്റിൻ്റെ വിശദവിവരങ്ങൾ അറിയിച്ചത്.
ജന സേവനത്തിനും വ്യവസായങ്ങൾക്ക് പിന്തുണയേകാനും ഏവർക്കും മികച്ച സേവനങ്ങൾ നൽകാനുമാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു.