വിസയും റസിഡൻസ് പെർമിറ്റും സംബന്ധിച്ച നിയമത്തെക്കുറിച്ച് ഒരു സുപ്രധാന ഓർമ്മപ്പെടുത്തലുമായി ദുബായിലെ പബ്ലിക് പ്രോസിക്യൂഷൻ.
സോഷ്യൽ മീഡിയ വഴി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിസ, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വ്യാജരേഖ ചമയ്ക്കുന്നവർക്കു മാത്രമല്ല, വ്യാജരേഖകളാണെന്ന അറിവോടെ ഇത്തരം രേഖകൾ ഉപയോഗിക്കുന്നവർക്കും പിഴ ബാധകമാണ്. കഴിഞ്ഞ വർഷം യുഎഇയിൽ 10,500 അനധികൃത താമസക്കാർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു.
ഇതിൽ ഇമിഗ്രേഷൻ കേസുകളിൽ ഒളിച്ചോടിയവരും അനധികൃതമായി രാജ്യത്ത് കടന്നവരും വ്യാജ റസിഡൻസ് പെർമിറ്റോ വിസയോ ഉണ്ടാക്കിയവരും ഉൾപ്പെടുന്നു.
https://twitter.com/DubaiPP/status/1691821220415549559?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1691821220415549559%7Ctwgr%5Ef56fb3a6bf090ec53ed0385e1fd0752d81dcc136%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.arabianbusiness.com%2Fculture-society%2Fdubai-announces-10-year-jail-time-for-forging-visa-residence-permit