ദുബായ് ഇൻർനാഷണൽ എയർപോർട്ടിലെത്തുന്നവർക്ക് പാർക്കിങ് ഫീസിൽ ഇളവ്. വേനലവധി
കണക്കിലെടുത്താണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പാർക്കിങ് ഫീസിൽ ഇളവ് അനുവദിച്ചത്.
ഒന്നിലധികം ദിവസത്തേയ്ക്ക് പാർക്ക് ചെയ്യുന്നവർക്കാണ് ഫീസിൽ ഇളവ് ലഭിക്കുക. ടെർമിനൽ 1 പാർക്കിംഗ് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവയിലാണ് കിഴിവ് ബാധകമാക്കിയിരിക്കുന്നത്.
വിവിധ ദിവസങ്ങളിലെ പാർക്കിങ് നിരക്കുകൾ ഇപ്രകാരമാണ്.
• 3 ദിവസത്തേക്ക് 100 ദിർഹം
• 7 ദിവസത്തേക്ക് 200 ദിർഹം
• 14 ദിവസത്തേക്ക് 300 ദിർഹം