ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ ഇനി നിങ്ങളുടെ വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരില്ല. നാവിഗേഷൻ എളുപ്പമാക്കാൻ വിമാനത്താവളത്തിൽ കളർ കോഡുള്ള പാർക്കിംഗ് ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതർ.
ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. നിരവധി പേർ ദിവസവും വിമാനത്താവളത്തിൽ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യാത്രയാക്കാനും കൂട്ടിക്കൊണ്ട് പോകുന്നതിനുമായി എത്താറുണ്ട്. ഇവർക്കെല്ലാം വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന പുതിയ കളർ-കോഡ് കാർ പാർക്കുകൾ ഉപകാരപ്രദമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ പാർക്കിംഗ് നിരക്ക് ടെർമിനൽ 2-ൽ മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 1-ലും ടെർമിനൽ 3-ലും 5 ദിർഹം മുതൽ 125 ദിർഹം വരെയുമാണ്. പാർക്കിങ്ങിന് ഓരോ ദിവസത്തിൻ്റെയും അധിക ചെലവ് 100 ദിർഹം ആണ്.