പൊതുജനാരോഗ്യവും സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 47 അനധികൃത വഴിയോര കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൻ്റെ തുടക്കം മുതൽ ഇതുവരെയാണ് ഇവരെ പിടികൂടിയത്.
അനധികൃതമായി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ ഉപയോഗിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തെരുവു കച്ചവടക്കാരിൽ നിന്നോ ലൈസൻസില്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളിലോ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിൽ അപകടസാധ്യതയുണ്ട്.
ഇവ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ ഉറവിടം അറിയാത്തത്തോ, നിലവാരം പുലർത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആവാമെന്ന് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിൻറെ മേധാവി ലെഫ്. കേണൽ താലിബ് മുഹമ്മദ് അൽ അമീരി പറഞ്ഞു.