തൊഴിലുടമകൾ ഔട്ട്‌ഡോർ തൊഴിലാളികൾക്ക് ഈ വേനൽക്കാലത്ത് അവരുടെ നിയമാനുസൃത ഉച്ചഭക്ഷണം നൽകാത്തതിന്റെ 50 ഓളം കേസുകൾ കണ്ടെത്തിയതായി വ്യക്തമാക്കി അധികൃതർ. താപനില 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമ്പോൾ, തൊഴിലുടമകൾ ഉച്ചയ്ക്ക് 12.30 നും 3 മണിക്കും ഇടയിൽ ഉച്ചവിശ്രമം നൽകുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിരുന്നു.
ജൂൺ 15 നും ജൂലൈ അവസാനത്തിനും ഇടയിൽ നടത്തിയ പരിശോധനയിലൂടെ തൊഴിലുടമകൾ ഈ അവകാശം പാലിക്കാത്ത 47 കേസുകൾ കണ്ടെത്തിയതായി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂരിഭാഗം തൊഴിലുടമകളും നിയമം പാലിച്ചതായി കണ്ടെത്തി. യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട നിയന്ത്രണം സെപ്റ്റംബർ 15 വരെ പ്രാബല്യത്തിൽ തുടരും.
നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം (1,360 ഡോളർ) പിഴ ചുമത്തും, പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം, രാജ്യത്തുടനീളം 55,192 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും 99 മന്ത്രാലയം അറിയിച്ചു. മദ്ധ്യാഹ്ന ഇടവേള നയത്തിന്റെ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, നിരവധി ഭാഷകളിൽ ലഭ്യമായ 600 590 000 എന്ന കോൾ സെന്റർ വഴി അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മന്ത്രാലയത്തിന്റെ മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.