ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് മറ്റ് ആളുകള്‍ക്ക് വേണ്ടി ജോലി ചെയ്യിപ്പിച്ച നിരവധി തൊഴിലുടമകള്‍ക്ക് വന്‍തുക പിഴ. തൊഴിലാളികളെകൊണ്ട് അനധികൃതമായി ജോലി ചെയ്യിപ്പിച്ച 153 തൊഴിലുടമകള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തി. കൂടാതെ തൊഴിലുടമകളുടെ ഫയലുകൾ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) തടഞ്ഞുവെച്ചു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവ സംയുക്തമായി കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് ഈ കുറ്റകൃത്യം കണ്ടെത്തിയത്. കുറ്റക്കാരായ തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിച്ചേക്കും.
ഗാർഹിക തൊഴിലാളികളെ സംബന്ധിച്ചുള്ള 2022-ലെ ഫെഡറൽ ഡിക്രി-നമ്പർ 9-ലെ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് ഈ നടപടികൾ.