ഗാര്‍ഹിക വിസ നിയമത്തില്‍ മാറ്റവുമായി കുവൈറ്റ് 

Date:

Share post:

ഗാര്‍ഹിക വിസ നിയമത്തില്‍ മാറ്റവുമായി കുവൈറ്റ്. ഇതിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അധികൃതർക്ക് അനുമതി നല്‍കി.

അതേസമയം വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് പോയതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് അവരുടെ റസിഡന്‍സ് റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല, റെസിഡന്‍സി അഫയേഴ്‌സ് ഓഫീസുകള്‍ സന്ദര്‍ശിച്ചും ഗാര്‍ഹിക തൊഴിലാളിയുടെ വിസ കാന്‍സല്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...