‘ഖത്തറിലെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രം’, മുഖം മിനുക്കാനൊരുങ്ങി പ​ഴ​യ ദോ​ഹ തു​റ​മു​ഖം

Date:

Share post:

പഴയ ദോഹ തുറമുഖത്തിന്റെ മുഖം മാറുന്നു. ഖ​ത്ത​റി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങുകയാണ് പ​ഴ​യ ദോ​ഹ തു​റ​മു​ഖം. ലോ​ക​ക​പ്പ് ഫു​ട്ബാ​ളോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച് സ​ഞ്ചാ​രി​ക​ളെ വ​രേ​വ​ൽ​ക്കു​ന്ന ദോ​ഹ ​പോ​ർ​ട്ട് ഇ​ന്ന് മി​ഡി​ലീ​സ്റ്റി​ൽ​നി​ന്നു​ള്ള, ഏറ്റവും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു.

‘സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട സ​മു​ദ്രാ​നു​ഭ​വം ല​ക്ഷ്യ​മി​ട്ടുകൊണ്ട് തു​റ​മു​ഖ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ​വ​ർ​ഷം ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ത്ത​ർ ബോ​ട്ട് പ്ര​ദ​ർ​ശ​നം 2024മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നുണ്ട്. 20,000ല​ധി​കം വി​ദേ​ശ സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ബോ​ട്ട് പ്ര​ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട്ട് ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന പ​ഴ​യ ദോ​ഹ തു​റ​മു​ഖ മേ​ഖ​ല​യി​ൽ 160 മീ​റ്റ​ർ നീ​ള​മു​ള്ള എ​ല്ലാ ബോ​ട്ടു​ക​ളും 450 ബെ​ർ​ത്തു​ക​ളി​ൽ കൊള്ളുന്നതാണ്​.

40 മു​ത​ൽ 160 മീ​റ്റ​ർ വ​രെ​യു​ള്ള 53 ബെ​ർ​ത്തു​ക​ളാ​ണ് തുറമുഖത്തുള്ളത്. ഇത് കൂടാതെ 50 ഭ​ക്ഷ​ണ പാ​നീ​യ കി​യോ​സ്‌​കു​ക​ളും നൂ​റി​ല​ധി​കം ഷോ​പ്പു​ക​ളും 150 ഹോ​ട്ട​ൽ അ​പ്പാ​ർ​ട്മെ​ന്റു​ക​ളും ഇ​വി​ടെ​യു​ണ്ട്. പ്ര​തി​വ​ർ​ഷം മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ​ സന്ദർശിക്കാൻ എത്തുന്നത്. 495 പ്ര​ദ​ർ​ശ​ക​രും ബ്രാ​ൻ​ഡു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ബോ​ട്ട് പ്ര​ദ​ർ​ശ​നം സ​മു​ദ്ര ന​വീ​ക​ര​ണ​ത്തി​ലും ആ​ഡം​ബ​ര​ത്തി​ലും ഏ​റ്റ​വും പു​തി​യ സാ​ധ്യ​ത​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...