പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറെടുപ്പുമായി യുഎഇ. അതേസമയം കൊവിഡ് ഉൾപ്പടെ പകര്‍ച്ചവ്യാധി രോഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി യുഎഇയിലെ ഡോക്ടർമാർ രംഗത്തെത്തി. ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനായാണ് ഡോക്ടർമാരുടെ നിര്‍ദ്ദേശം.
രോഗലക്ഷണങ്ങളുള്ളവർ ആഘോഷങ്ങളുടെ ഭാഗമാകാതെ മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം. ആൾക്കൂട്ടങ്ങളില്‍ സജീവമാകരുത്. സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തു. ഇന്‍ഫ്ളുവന്‍സ ഉൾപ്പടെ ഫ്ലൂ സീസൺ ഇപ്പോഴും തുടരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും രോഗം മറ്റുള്ളവർക്ക് പകരുന്നില്ലെന്ന് സ്വയം ഉറപ്പുവരുത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. നിലവില്‍ കോവിഡ് നിയന്ത്രണങ്ങൾക്ക് യുഎഇ ഇളവ് നില്‍കിയിട്ടുണ്ട്. എന്നാല്‍ വൈറസിന്‍റെ പുതിയ വകഭേതം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം.