ശസ്ത്രക്രിയ വൈകാതിരിക്കാൻ ഗതാഗതക്കുരുക്കിലൂടെ ഡോക്ടർ ഓടിയത് മൂന്ന് കിലോമീറ്റർ

Date:

Share post:

ഗതാഗതക്കുരുക്കിലകപ്പെട്ട കാർ ഉപേക്ഷിച്ച് അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തിയ ഡോക്ടർ മാധ്യമശ്രദ്ധ നേടുന്നു. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറാണ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോൽപിച്ച് താരമായിരിക്കുന്നത്.

പിത്താശയ രോഗം മൂലം കഠിന വേദനയിലുള്ള രോഗിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഡോക്ടറുമായി ഡ്രൈവർ ഓടിച്ച കാർ സർജാപുര– മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ ട്രാഫിക്കിൽ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് കൂടി വാഹനമോടിക്കാനുണ്ടായിരുന്നു. എന്നാൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ ഡോക്ടർ കാറിൽ നിന്നിറങ്ങി ഓടി. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ലെന്നാണ് ഡോക്ടർ പറയുന്നത്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ മാധ്യമങ്ങളോടു പറ‍ഞ്ഞു.

ശസ്ത്രക്രിയ നടത്തിയ രോഗി സുഖം പ്രാപിച്ചിട്ടുണ്ട്. ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ബെംഗളൂരുവിൽ മരണം സംഭവിച്ച സാഹചര്യവുമുണ്ട്. കഴിഞ്ഞദിവസത്തെ മഴയും വെള്ളക്കെട്ടും റോഡിലെ കുഴികളും കൂടിയായതോടെ നഗരത്തിൽ ഗതാഗതം കൂടുതൽ തടസപ്പെട്ട നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....