സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിസ്തയിലിരിക്കേയാണ് മരണം സ്ഥിരീകരിച്ചത്.
നേരത്തെ ഗുരുതരമായ ന്യുമോണിയയും കരൾരോഗവും സിദ്ദിഖിനെ ബാധിച്ചിരുന്നു. ചികിത്സകൾ തുടരുന്നതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത്.വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. എക്മോ പിന്തുണയോടെയാണ് അവസാന മണിക്കൂറുകളിൽ ജീവൻ പിടിച്ചുനിർത്തിയത്.
മരുന്നുകളോട് പ്രതികരിക്കാതായതോടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. സിദ്ദിഖിൻ്റെ ആരോഗ്യവിവരം അന്വേഷിച്ച് രണ്ട് ദിവസമായി സിനിമാ- രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു.
സിദ്ദിഖിൻ്റെ സന്തത സഹചാരിയും നടനുമായ ലാൽ, മേജർ രവി,ടിനി ടോം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.