സുരേഷ് ഗോപിയുടെ മകൾക്ക് വിവാഹ ആശംസകളുമായി തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ദിലീപും കാവ്യ മാധവനും.. സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പമുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപി, മാധവ്, ഭാവ്നി എന്നിവരെയും ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ ദിവസങ്ങളിൽ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നിരുന്നു. ജനുവരി 17ന് ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം.
മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമാണ് ശ്രേയസ് മോഹൻ ആണ് വരൻ. വിവാഹ റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ