യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ് സായിദ് റോഡിൽ ഉയർന്നുപൊങ്ങാനിരിക്കുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എൻഡോവ്‌മെൻ്റ് ടവറായ ‘1 ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ്’ ടവറിൻ്റെ പദ്ധതി അവലോകനം ചെയ്തു.
80 കോടി ദിർഹം ചെലവിൽ ടവറിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനും എൻഡോവ്‌മെൻ്റ് ആസ്തികൾ വർദ്ധിപ്പിക്കുന്നതിനും ഉയർന്ന വരുമാനം നേടുന്നതിനും ലക്ഷ്യമിട്ടുള്ള 1 ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ് സംരംഭത്തിൻ്റെ പദ്ധതികളുടെ ഭാഗമാണ് ഈ ടവറിന്റെ നിർമ്മാണവും.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (MBRGI) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി, ഹിഷാം അൽ ഖാസിം വാസൽ അസറ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിൻ്റെ സിഇഒ എന്നിവരുടെ സാന്നിധ്യത്തിൽ ഷെയ്ഖ് മുഹമ്മദ് പദ്ധതികൾ അവലോകനം ചെയ്തു; “യുഎഇയുടെ സാമ്പത്തിക വികസനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട് മാനുഷിക ശ്രമങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വാസൽ പ്രോപ്പർട്ടീസ് വികസിപ്പിച്ചെടുക്കുന്ന ടവറിൻ്റെ രൂപകല്പനയും രാജ്യാന്തര നിലവാരവും സംബന്ധിച്ച് ഷെയ്ഖ് മുഹമ്മദിനെ യോഗത്തിൽ വിശദീകരിച്ചു.
ضمن متابعاتنا للمشاريع الإنسانية … اطلعت على برج "وقف المليار وجبة" .. أعلى برج وقفي في الإمارات.. يقع على شارع الشيخ زايد باستثمارات 800 مليون درهم … خطوة جديدة لتنمية أصول الوقف بما يضمن استدامة واستمرارية العمل الإنساني الإماراتي للعقود القادمة بإذن الله . pic.twitter.com/ns7XBbFNJB
— HH Sheikh Mohammed (@HHShkMohd) March 2, 2024