തുടർച്ചയായി സർവീസുകൾ മുടങ്ങുന്നതിന്റെ കാരണം വെളിപ്പെടുത്തണമെന്ന് ആവശ്യപെട്ട് ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നോട്ടീസ് നല്‍കി. തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നതിന്റെ പിന്നിലുള്ള കാരണം അറിയിക്കണമെന്നാണ് ഡിജിസിഎ നൽകിയ നോട്ടീസിലുള്ളത്. കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും നോട്ടീസിൽ പറയുന്നു. ഗോ ഫസ്റ്റിന്റെ ടിക്കറ്റ് വില്‍പ്പന പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്നും ഡിജിസിഎ അറിയിച്ചു.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്ന് പോകുന്നതെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. നിലവില്‍ മെയ് 12 വരെയുള്ള സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു.
ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുൻപാകെ അപേക്ഷ നല്‍കിയിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍. കോവിഡ് മൂലം പ്രതിസന്ധിയിലായ എയര്‍ലൈനിന്റെ കടവും മറ്റ് ബാധ്യതകളും പുനര്‍ രൂപീകരിക്കുന്നതിനാണ് കമ്പനി അപ്പീല്‍ നൽകിയിരിക്കുന്നത്. മെയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തി വെച്ചതായി ഡിജിസിഎ അറിയിക്കുകയും ചെയ്തു. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ റദ്ദാക്കാനുള്ള കമ്പനിയുടെ തീരുമാനം യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.