സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കും; കൂറ്റൻ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ദുബായ്

Date:

Share post:

സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കുന്ന വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ദുബായ്. ദുബായ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റിയാണ് (ദീവ) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി സൗദി അറേബ്യൻ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ദീവ. ദീവയുടെ ആദ്യ സ്വതന്ത്ര ശുദ്ധജല നിർമ്മാണ മാതൃക പദ്ധതിയാണിത്.

ദീവയുടെ ഹസ്യാൻ സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് (എസ്.ആർ.ഡബ്ല്യു.ആർ.ഒ) പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന് സൗദിയിലെ എ.സി.ഡബ്യു.എ എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 91.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പ്രതിദിനം 180 ദശലക്ഷം ഗാലൺ ശുദ്ധജലം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക.

നിലവിൽ പ്രതിദിനം 490 ഗാലൻ ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ദീവക്കുള്ളത്. 2026-ൽ പുതിയ പ്ലാന്റ് പൂർത്തിയാവുന്നതോടെ ഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030-ഓടെ സൗരോർജവും മാലിന്യങ്ങളിൽനിന്നുള്ള ഊർജവും ഉപയോഗിച്ച് 100 ശതമാനം ഉപ്പുവെള്ളവും ശുദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...