ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യായായ ചാറ്റ് ജിപിടി ഉപയോഗിക്കാനുളള തയ്യാറെടുപ്പുമായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വകുപ്പ്. ബിൽ, പേയ്‌മെൻ്റുകൾ, ഔട്ടേജ് അപ്‌ഡേറ്റുകൾ എന്നിവയ്ക്കായി ചാറ്റ്‌ജിപിടിയെ ഉപയോഗിക്കാനാണ് ദേവ തയ്യാറെടുക്കുന്നത്. ഇതോടെ ആഗോളതലത്തിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ആദ്യത്തെ യുഎഇ സർക്കാർ സ്ഥാപനമാകും ദേവ.
ചാറ്റ് ബോട്ടുകൾ വഴി 224 മണിക്കൂർ ഉപഭോക്തൃ പിന്തുണയാണ് ദേവ ലക്ഷ്യമിടുന്നത്. സാധാരണ സേവനങ്ങൾക്കും ചോദ്യങ്ങൾക്കും വേഗത്തിൽ തന്നെ ഉത്തരം കണ്ടെത്താൻ ചാറ്റ് ജിപിറ്റി ഉപയോഗപ്പെടുത്താമെന്നാണ് കണ്ടെത്തൽ. സെൻസറുകൾ, സ്മാർട്ട് മീറ്ററുകൾ, കാലാവസ്ഥാ പ്രവചനങ്ങൾ എന്നിങ്ങനെ വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ചാറ്റ് ജിപിറ്റി പ്രവർത്തനം.
ഉപഭോക്തൃ സേവനത്തിന് പുറമേ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലും ചാറ്റ് ജിപിറ്റി ഉപയോഗപ്പെടുത്തും.റിപ്പോർട്ട്, മെമ്മോകൾ, കരാർ തുടങ്ങിയ തയ്യാറാക്കുന്ന തരത്തിൽ അഡ്മിനിസ്ട്രേറ്റീവ് ജോലികളും ചാറ്റ് ജിപിടി സഹായത്തോടെ നിർവഹിക്കാനാണ് തീരുമാനം.