മനുഷ്യര്‍ മരിക്കില്ല ; ശാസ്ത്രം കണ്ടുപിടുത്തത്തിന്‍റെ തൊട്ടടുത്ത്!

Date:

Share post:

സങ്കല്‍പ്പ കഥകളെ തോല്‍പ്പിക്കുന്ന വളര്‍ച്ചയാണ് ശാസ്ത്രം നേടുന്നത്. ഇനി മരണമില്ലാത്ത മനുഷ്യന്‍ എന്നത് വെറും ഭാവന മാത്രമല്ലെന്നും ശാസ്ത്രം മരണത്തെ തോല്‍പ്പിക്കുന്ന കണ്ടുപിടുത്തത്തിന് തൊട്ടടുത്തെത്തിയെന്നും ദുബായില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഫോറത്തില്‍ ഭാവി ചിന്തകനായ ഡോ. ജോസ് കോര്‍ഡെറൊ.

വാര്‍ദ്ധക്യത്തെ അതിജീവിക്കാനുളള താക്കോല്‍ മനുഷ്യന്‍ കണ്ടെത്തിയെന്നതിന്‍റെ സൂചനകളാണ്  ഡോ. ജോസ് കോര്‍ഡെറോ പങ്കുവയ്ക്കുന്നത്. 2030ഓടെ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും എന്നേക്കും ജീവിക്കാനുളള അവസരം കൈവരുമെന്നും അദ്ദേഹം  പറയുന്നു.   വാര്‍ദ്ധക്യം എന്നത് ഒരു ജൈവ സാങ്കേതിക പ്രശ്നമാണെന്നും അതിജീവിക്കാന്‍ മനുഷ്യന് ക‍ഴിയുമെന്നും ഡോ. ജോസ് കോര്‍ഡെറോ ചൂണ്ടിക്കാട്ടുന്നു.

ഉയരുന്ന ആയുര്‍ ദൈര്‍ഘ്യം

ആഗോള ആയുര്‍ ദൈര്‍ഘ്യം ഉയരുന്ന കാലഘട്ടമാണിത്. നല്ല ജീവിതവും നല്ല ഭക്ഷണവും നല്ല ആരോഗ്യപരിപാലനവും ആയുര്‍ ദൈര്‍ഘ്യം ഉയരുന്നതിന് കാരണമായിട്ടുണ്ട്. 75ന് മുകളിലാണ് മിക്ക രാജ്യങ്ങളിലേയും ആയുര്‍ ദൈര്‍ഘ്യം. ജീവിതരീതിയെപ്പറ്റിയും മരണ സാഹചര്യങ്ങളെപ്പറ്റിയും മനുഷ്യന്‍ ബോധവാനാണ്. എന്നാല്‍ വാര്‍ദ്ധക്യമെത്തുന്നതിന് ചെറുത്ത് കൂടുതല്‍ കാലം ആരോഗ്യത്തോടെ നില്‍ക്കാന്‍ മനുഷ്യന്‍ യത്നങ്ങൾ ഫ‍ലം കാണുന്നതിന് തെളിവാണ് ആയുര്‍ ദൈര്‍ഘ്യം ഉയരുന്നതിന് പിന്നില്‍.

ജെല്ലി ഫിഷിലെ പരീക്ഷണം

പ്രായമാകാത്ത ജീവജാലങ്ങളെ കുറിച്ചുളള പഠനമാണ് പുതിയ ആശയങ്ങൾ തുറന്നത് . സമുദ്രത്തിലെ മരണമില്ലാത്ത ജെല്ലി ഫിഷുകളില്‍ നിന്ന് ജനിതക ഘടന ക്രമീകരിക്കാന്‍ സ്‌പെയിനിലെ ഒവിഡോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർക്ക് ക‍ഴിഞ്ഞത് നാ‍ഴികകല്ലാണ്. കുറഞ്ഞ സമയത്തിനുളളില്‍ ജീവകോശങ്ങളെ പുതിയതാക്കി മാറ്റാന്‍ ജെല്ലി ഫിഷിന് ക‍ഴിയുന്നതുപോലെ മനുഷ്യനും യുവത്വം നിലനിര്‍ത്താനാകുമെന്നാണ് ഈ രംഗത്തെ ഗവേഷകരുടെ നിഗമനം.

മരണം ചെറുക്കുന്ന ലാബുകൾ

ആരോഗ്യ പരിവര്‍ത്തനം ലക്ഷ്യമിട്ട് ലോകത്ത് നടക്കുന്ന പരീക്ഷണങ്ങളേയും ഡോ. ജോസ് കോര്‍ഡെറോ വ്യക്തമാക്കി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മനുഷ്യജീവിതം ദീർഘിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക‍ഴിഞ്ഞ വര്‍ഷം ആരംഭിച്ച ആൾട്ടോസ് ലാബിൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. 2016ൽ, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും എല്ലാ രോഗങ്ങൾക്കും പരിഹാരം കാണുന്ന ഒരു പദ്ധതിയ്ക്കായി 3 ബില്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു. സമാനമായി ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി മൈക്രോസോഫ്റ്റും രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിന്റെ കാലിക്കോ, അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ്, സൗദി അറേബ്യയുടെ ഹെവല്യൂഷൻ ഫൗണ്ടേഷൻ എന്നിവയും സമാന വ്യവസായത്തിലെ ചില പേരുകളാണ്.

ആരോഗ്യം അനിവാര്യം

ഇതിനിടെ യുഎഇ മെഡിക്കൽ ഗ്രൂപ്പ് ആയുർദൈർഘ്യം 101 ല്‍ എത്താൻ സഹായിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചു. പ്യുവർ ഹെൽത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഫർഹാൻ മാലിക് അബുദാബിയെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഗവേഷണ കേന്ദ്രമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ആയുസ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യം നിലനിര്‍ത്തുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മരണം ഒരു അനിവാര്യതയാണെന്ന അറിവോടെ സഹസ്രാബ്ദങ്ങൾ ജീവിച്ചതിന് ശേഷം എന്നേക്കും ജീവിക്കാനുള്ള സാധ്യത മുന്നിലെത്തുന്നത് പൊരുത്തപ്പെടാനാകാത്ത പ്രശ്നാണ്. എന്നാല്‍ മരണമെന്നത് പ‍ഴങ്കഥയാകുന്ന കാലം അകലെയല്ലെന്നാണ് ഡോ. ജോസ് കോര്‍ഡെറോയുടെ പക്ഷം.

ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷൻ ചീഫ് ബിസിനസ് ഓഫീസർ ഹനാൻ അൽ സുവൈദി, നോബർ ഫൗണ്ടേഷൻ ഓഫ് ഏജിംഗ് റിസർച്ച്, മയോ ക്ലിനിക്ക് പ്രൊഫസർ ഡോ. ജെയിംസ് കിർക്ക്‌ലാൻഡ്, ഇൻസിലിക്കോ മെഡിസിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഡോ അലക്സ് ഷാവോറോങ്ക എന്നിവരും പങ്കെടുക്കു. ചര്‍ച്ചയില്‍ ബ്രോൺവിൻ വില്യംസം മോഡറേറ്ററായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...