കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആദരസൂചകമായി ഇന്ത്യയിലുടനീളം ഞായറാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കാനും സർക്കാർ തീരുമാനിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്ന് ഔദ്യോഗിക വിനോദം ഉണ്ടായിരിക്കില്ലെന്നും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ കൂടാതെ, യുഎഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഇറാഖ്, പാക്കിസ്ഥാൻ, ഇറാൻ, ലബനൻ, ഈജിപ്ത്, കൊസോവോ, സെർബിയ, മാലിദ്വീപ്, ലത് വിയ എന്നീ രാജ്യങ്ങളിലും ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.