ഈന്തപ്പ‍ഴ സീസണ്‍; ഷാര്‍ജ ഉത്സവം ജൂലൈ 21 മുതല്‍

Date:

Share post:

ഈന്തപ്പ‍ഴങ്ങളുടെ സീസണാണ്. അറേബ്യന്‍ നാണ്യവിളയുടെ പെരുമ വിളിച്ചോതി ഈന്തപ്പ‍ഴ ഉത്സവം വന്നെത്തി. ജൂലൈ 21 മുതൽ 24 വരെ എക്സ്പോ ഷാര്‍ദ അൽ ദെയ്ദിൽ എക്സപോ സെന്‍ററിലാണ് ഇന്തപ്പ‍ഴ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അറബ് കാര്‍ഷിക സംസ്കാരത്തിന്‍റേയും തനിമയുടേയും നേര്‍രൂപമാകും മേള.

വെത്യസ്ത രുചികളിലുളള ഈന്തപ്പ‍ഴങ്ങളുടെ വലിയ ശേഖരംതന്നെ മേളയിലുണ്ടാകും. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിന് പുറമേ വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയത ഈന്തപ്പ‍ഴങ്ങളുമെത്തിക്കുമെന്ന് ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേ‍ഴ്സ് അറിയിച്ചു. വില്‍പ്പനയ്ക്ക് പുറമെ ആളുകൾക്ക് മേള കാണാനും ഇൗന്തപ്പ‍ഴങ്ങൾ പരിചയപ്പെടാനും രുചിച്ചുനോക്കാനും അവസരമുണ്ട്.

രാജ്യത്തെ നൂറ്കണക്കിന് ഈന്തപ്പന കര്‍ഷകരാണ് മേളയില്‍ പങ്കെടുക്കുക. മേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുക. ആറ് പ്രാഥമിക തല മത്സങ്ങളിലെ 145 ജേതാക്കൾക്കാണ് സമ്മാനത്തുക വിതരണം ചെയ്യുക. ഇരുപതിനായിരം മുതല്‍ അഞ്ച് ലക്ഷം വരെയാണ് സമ്മാനം.

പരമ്പരാഗത കലാരൂപങ്ങളും അരങ്ങേരും. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശനവും മേളയിലുണ്ടാകും. വനിതകൾക്കായി ഈന്തപ്പനയോലകൊണ്ടുളള കുട്ടനിര്‍മ്മാണം പ്രത്യേ മത്സര ഇനമായി ഉൾപ്പെടുത്തുമെന്നും സംഘാടകര്‍ പറഞ്ഞു.
മേളയില്‍ മുന്‍ വര്‍ഷത്തേക്കാൾ തിരക്കേറുമെന്നാണ് പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...