ഡിജിറ്റല്‍ തട്ടിപ്പുകൾക്കെതിരേ ബോധവക്തരണം ശക്തമാക്കി യുഎഇ . ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകിയന്നും ഇലക്ട്രോണിക്സ് ഇടപാടുകൾ കരുതലോടെ വേണമെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.
സൈബര്‍ പൾസ് എന്ന പേരിലാണ് ബോധവത്കരണം സംഘിടപ്പിക്കുന്നത്.
ഓണ്‍ലൈനില്‍ സൈബര്‍ തട്ടിപ്പുകാരുടേയും ക്രിമിനലുകളുടേയും സാനിധ്യമുണ്ടെന്ന് മനസ്സിലാക്കി വേണം ഇടപാടുകൾ നടത്താനെന്നും ഒാരോരുത്തരുടേയും ശക്തി ദൗര്‍ബല്യങ്ങൾ മനസ്സിലാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അജ്ഞാത സന്ദേശങ്ങളും അവയോടൊപ്പമുളള ലിങ്കുകളും തുറക്കരുതെന്നാണ് പ്രധാന മുന്നറിയിപ്പ്. വ്യാജ സമ്മാന പദ്ധതികളിലും തട്ടിപ്പിന്് കെണിയൊരുക്കുന്ന എസ്എംഎസ്സുകളിലും സുരക്ഷിതമല്ലാത്ത സൈറ്റുകളിലും കുടുങ്ങരുത്. സുരക്ഷിതമല്ലാത്ത ലിങ്കുകളില്‍ വ്യക്തിഗതവിവരങ്ങളൊ ബാങ്ക് സംബന്ധമായ വിവരങ്ങളൊ പങ്കുവയ്ക്കരുത്.
അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യരുത്. ആന്‍റി വൈറസ് പ്രോഗ്രാമുകൾ അപ്ഡേറ്റ് ചെയ്ത് കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും സുരക്ഷിതമാക്കണം. ഹാക്കര്‍മാര്‍ക്ക് അവസരങ്ങൾ ഒരുക്കിക്കൊടുക്കരുതെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
പണം നഷ്ടമാവുകയൊ തട്ടിപ്പിന് ഇരയാവുകയൊ ചെയ്താല്‍ എത്രയും വേഗം പൊലീസിനേയും ബാങ്കിനേയും വിവരം അറിയിക്കണം.ടോൾ ഫ്രീ നമ്പറുകളിലൂെട പരാതി അറിയിക്കാനുളള സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.