ഞായറാഴ്ച നടന്ന ദുബായിൽ റണ്ണിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ച് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷെയ്ഖ് ഹംദാനാണ് ദുബായ് റണ്ണിന് നേത്വം നൽകിയത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ദൃശ്യങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം നന്ദി അറിയിച്ചത്. 2,26,000 പേരാണ് ദുബായ് റണ്ണിൽ പങ്കാളികളായത്.
‘ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. ലോകത്തിലെ ഏറ്റവും ആക്ടീവായ നഗരങ്ങളിലൊന്നായി ദുബായിയെ ഉയർത്താൻ നിങ്ങളാണ് പ്രചോദനം. ദുബായ് റണ്ണിൽ പങ്കെടുത്ത 226,000 പേർക്കും വലിയ നന്ദി! സജീവമായിരിക്കുക! ദുബായ്, ഓടുന്നത് തുടരുക’. ഷെയ്ഖ് ഹംദാൻ ചിത്രത്തോടൊപ്പം കുറിച്ചു.
രണ്ട് ലക്ഷത്തിലധികം ആളുകളാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. കഴിഞ്ഞ മാസം 28നാണ് ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയത്.