സിപിഎമ്മിനെ വിമർശിച്ചതിന് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായി പരാതി. സിപിഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി സതീഷിന്റെ പരാതിയിൽ ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, ജോബി, ജോൺസൺ എന്നിവരോടാണ് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. മതസ്പർദ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാലാല്‍ പരാതി നൽകിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്.