സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് അൽ നാസറിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുധനാഴ്ച ടീമംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒപ്പമായിരുന്നു ആഘോഷം. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ആഘോഷങ്ങളിൽ അണിചേരുന്ന വീഡിയോയും താരം പങ്കുവച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വീഡിയോ പങ്കുവച്ചത്. എല്ലാവർക്കും സൗദി സ്ഥാപക ദിനാശംസകളും താരം നേർന്നു.
റൊണാൺഡോ സൗദി കാപ്പി കുടിക്കുന്നതും തുടർന്ന് നൃത്തത്തിൽ പങ്കെടുക്കുന്നതും വായുവിൽ വാളുമായിഅർദ അവതരിപ്പിക്കുന്നതും വീഡിയോയിൽ കാണാം.അറബികളുടെ പരമ്പരാഗത വേഷമായ തോബ് ധരിച്ചു സൗദി ദേശീയ പതാകയും ചുറ്റി അർധ വൃത്തത്തിൽ ചുവടുവച്ചാണു ക്രിസ്റ്റ്യാനോയുടെ ആഘോഷം.പിന്നണിയിൽ ഡ്രം അടിച്ചുകൊണ്ട് ആവർത്തിക്കുന്ന കവിതയുടെ ഒറ്റവരിയോടെയാണ് നൃത്തം ആരംഭിച്ചത്.
മുൻ സ്‌പോർട്ടിംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ഫോർവേഡ് താരങ്ങൾ പരമ്പരാഗത തവ്ബ് ധരിച്ച് സൗദി ദേശീയ പതാക തോളിൽ അണിയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.
2022 ജനുവരി 27ന് പുറത്തിറക്കിയ രാജകീയ ഉത്തരവിലൂടെയാണ് എല്ലാ വർഷവും ഫെബ്രുവരി 22 “ഫൗണ്ടേഷൻ” എന്ന പേരിൽ സൌദി ആഘോഷമാക്കിയത്.മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ ഉപദ്വീപിലെ ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ അടയാളമായാണ് സ്ഥാപക ദിനത്തെ വീക്ഷിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സൌദിയിലെങ്ങുമുണ്ട്.