ഒമാനിലെ മാർക്കറ്റുകളും വാണിജ്യ കേന്ദ്രങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ പരിശോധന നടത്തി. ജോലി പുരോഗതി രേഖപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പരിശോധന നടത്തിയത്.
വടക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റുകളിൽ സി.പി.എ ചെയർമാൻ സലിം ബിൻ അലി ബിൻ സുലായം അൽ ഹക്മാനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. അതേസമയം അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയർമാൻ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ശ്രദ്ധിക്കുകയും ചെയ്തു.