കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഒരു ലക്ഷം കോടി ദിര്‍ഹം നൽകുമെന്ന് യുഎഇ ബാങ്കുകൾ

Date:

Share post:

യുഎഇയിലെ ബാങ്കുകള്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷം കോടി ദിര്‍ഹത്തിന്റെ സഹായം പ്രഖ്യാപിച്ചു. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ അഞ്ചാം നാള്‍ സാമ്പത്തിക മേഖലയില്‍ ഊന്നിയായിരുന്നു പ്രധാന ചര്‍ച്ച. ലോകബാങ്ക് മേധാവിയടക്കം ഉച്ചകോടിയില്‍ പങ്കെടുത്തു.

പുനരുപയോഗ ഊര്‍ജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകള്‍ക്ക് പണം നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ ബാങ്കുകള്‍ ഒരു ട്രില്യൺ ദിര്‍ഹം സഹായവുമായി നല്‍കുമെന്ന് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറാണ് അറിയിച്ചത്. കാലാവസ്ഥയും ആരോഗ്യവും ഒരുമിച്ച് ചര്‍ച്ചയ്‌ക്കെത്തിയ ആദ്യ ഉച്ചകോടിയാണെന്നും ബാര്‍ബഡോസ് പ്രധാനമന്ത്രി മിയാ മോട്ട്‌ലേ അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...