ഹജ് താൽക്കാലിക ജോലികള്‍ക്കായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും ജോലികൾക്കായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്,കാലാവധിയുള്ള ഇഖാമ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍, സ്‌പോണ്‍സറില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍, രണ്ട് ഫോട്ടോ, ഡ്രൈവര്‍ പോസ്റ്റിന് ഡ്രൈവിങ് ലൈസന്‍സ് എന്നിവ സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ് വിഭാഗത്തില്‍ അപേക്ഷിക്കണം. കോണ്‍സുലേറ്റിന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ഡ്രൈവര്‍, ക്ലര്‍ക്ക്, മെസന്‍ജര്‍ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ക്ലര്‍ക്ക്, ഡാറ്റാ എന്‍ട്രി പോസ്റ്റുകളില്‍ 3600 റിയാല്‍, മെസന്‍ജര്‍ 1980 റിയാല്‍, ഡ്രൈവര്‍ 2880 റിയാല്‍ എന്നിങ്ങനെയാണ് ശമ്പള സ്‌കെയില്‍. മക്ക, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കൂടുതൽ മുന്‍ഗണന. അംഗീകൃത യൂണിവേഴ്‌സ്റ്റി ബിരുദം, ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയോടൊപ്പം അറബി ഭാഷാ പരിചയം എന്നിവ ഉള്ളവര്‍ക്കാണ് ക്ലര്‍ക്ക് പോസ്റ്റില്‍ മുന്‍ഗണന നൽകുക. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസരമാണ്.