ജൂൺ അഞ്ചാം തീയതി എഐ ക്യാമറകൾക്ക് മുൻപിൽ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . തൃശൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം അഞ്ചുമണിക്ക് 726 ക്യാമറകളുടെ മുന്നിൽ സത്യഗ്രഹം ഇരുന്ന് ക്യാമറകൾ കോൺഗ്രസ് പ്രവർത്തകർ മറച്ചുപിടിക്കുമെന്നും സുധാകരൻ പറഞ്ഞു.
എഐ ക്യാമറയ്ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീൽമാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിയ്ക്കുള്ളിൽ നടക്കേണ്ട പദ്ധതിയാണ്ണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൻമാർ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ച് തെളിവുകൾ നിരത്തിപ്പറഞ്ഞിട്ടും അന്വേഷിക്കാൻ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്. കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സർക്കാർ സ്വയം ആലോചിക്കണം .വകുപ്പ് സെക്രട്ടറി അന്വേഷിച്ചാൽ വസ്തുത പുറത്തുവരുമോ?. എന്തുകൊണ്ട് ജ്യൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.