കര്‍ണാടക കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ബജ്രംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനമുള്ളത്. ശത്രുതയും വെറുപ്പും ഉത്പാദിപ്പിക്കുന്ന ഇത്തരം സംഘടനകളെ, അത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കിലും നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.
‘ജാതിയുടെയും മതത്തിന്റെയും പേരില്‍ വെറുപ്പ് പടര്‍ത്തുന്ന സംഘടനകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്.
നിയമസംവിധാനവും ഭരണഘടനയും വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ സംവിധാനങ്ങളെ ലംഘിക്കാന്‍, വ്യക്തികളെയോ ശതുത്രയും വെറുപ്പും പടര്‍ത്തുന്ന സംഘടനകളായ ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെയുള്ളവരെയോ സമ്മതിക്കില്ല, അത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കിലും’, കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞു.