‘കേരളീയം വൻ വിജയം’, ഇനിയുള്ള എല്ലാ വർഷവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി 

Date:

Share post:

കേരളീയം 2023 വലിയ വിജയമായി തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ധൂർത്തടിക്കുകയാണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തിയതും കൗതുകമുള്ള കാഴ്ചയായിരുന്നു. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചിരിക്കുന്നത്. ലോകം കേരളത്തിലേക്ക് വരുന്ന കാഴ്ചയാണ് കുറച്ച് കാലങ്ങളായി കണ്ട് വരുന്നത്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും. നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ നിരവധി പ്രചാരവേലകൾ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട്‌ എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി സമാപന ദിവസം പ്രഖ്യാപിച്ചു.

കാലാവസ്ഥ പോലും കണക്കാക്കാതെ നിരവധി ആളുകളാണ് കേരളീയത്തിൽ പങ്ക് കൊണ്ടത്. കേരളീയം വൻ വിജയമാക്കിയത് ജനങ്ങളാണ്. കേരളത്തിന്റെ ഒരുമയും ഐക്യവും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. നമ്മുടെ നാട് ഇത്തരത്തിൽ അവതരിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് വിമർശനങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മതനിരപേക്ഷ മൂല്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തി പിടിക്കും. വിദ്യാർത്ഥികൾക്ക് വസ്തു നിഷ്ഠമായ ചരിത്ര ബോധം നൽകുകയും ചെയ്യും. NCERT ഒഴിവാക്കിയ ചരിത്ര ഭാഗങ്ങൾ കേരളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന അവബോധമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം ഇനിയും തുടരുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ സ്ഥാനം ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ പലസ്തീൻ ജനങ്ങൾ അനുഭവിക്കുന്ന ജീവിതം വിഷമം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കേരളീയം വേദിയിൽ പറഞ്ഞു. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് വലിയ ക്രൂരതയാണ്. ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ഒരിക്കലും ആവില്ല. പലസ്‌തീൻ ജനങ്ങളോടുള്ള ഐക്യദാർഢ്യം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...