രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ചു പീഡിപ്പിച്ചു എന്നതിന് തെളിവില്ലെന്നും പരാതിക്കാരി ആക്ഷേപം ഉന്നയിച്ച ദിവസം അദ്ദേഹം ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ലെന്നും സിബിഐ. ഇതിനുള്ള സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്നാണ് സിബിഐയുടെ റിപ്പോർട്ട്.
ഇതോടെ പീഡിപ്പിച്ചത് പി.സി ജോർജ് സാക്ഷിയാണെന്ന വാദം പൊളിഞ്ഞു. കൂടാതെ അബ്ദുള്ള കുട്ടി മസ്ക്കറ്റ് ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചുവെന്നതും തെറ്റായ ആരോപണമാണെന്നും വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചതായും സിബിഐ റിപ്പോർട്ടിലുണ്ട്. മൊഴി മാറ്റി പറയാൻ കെ സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തി തീർക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.